യാ​ഥാ​ര്‍​ഥ്യ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്; ചെ​ന്നി​ത്ത​ല​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി

07:33 PM Jul 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ ക​ണ​ക്കി​ൽ കേ​ര​ളം പി​ന്നി​ലാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

യാ​ഥാ​ര്‍​ഥ്യ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നാ​ടി​ന് അ​ത്ര ന​ല്ല​ത​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​ർ എ​വി​ടെ​യൊ​ക്കെ പി​റ​കി​ലാ​ണെ​ന്ന് ക​ണ്ടെ​ത്താ​നു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഗ​വേ​ഷ​ണം തു​ട​ര്‍​ന്നും ന​ട​ക്ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ളം തെ​റ്റി​യെ​ന്ന് സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന വ്യ​ഗ്ര​ത​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​നാ​കു​ന്നി​ല്ല. കേ​ര​ള​ത്തി​ന്‍റെ ഡി​സ്ചാ​ര്‍​ജ് പോ​ളി​സി ദേ​ശീ​യ പോ​ളി​സി​യി​ല്‍ നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ഥ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.