തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമായ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിലവിൽ സന്പൂർണ ലോക്ക്ഡൗൺ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്ന സര്‍വകക്ഷിയോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചനകൾ. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുക.
സംസ്ഥാനം വീണ്ടും സന്പൂർണ ലോക്ക്ഡൗണിലേക്കോ..? പരിഗണനയിലെന്ന് മുഖ്യമന്ത്രി
07:14 PM Jul 22, 2020 | Deepika.com