കോവിഡ്: നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു
06:55 PM Jul 22, 2020 | Deepika.com
തിരുവനന്തപുരം: കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു. ഈ മാസം പതിനാലിന് കണ്ടക്ടർ ജോലിക്കെത്തിയിരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങൾ പ്രകടമായത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുമായി ഇടപഴകിയ മുഴുവൻ പേരെയും ക്വാറന്റൈനിലാക്കി.