വയനാട്: വയനാട് ജില്ലയിൽ നാലു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ ഇതര സംസ്ഥാനങ്ങളിൽനിന്നു വന്നവരാണ്. രണ്ട് പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. നാലു പേർ രോഗമുക്തി നേടി.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി. ഇതുവരെ 131 പേർ രോഗമുക്തി നേടി. ഒരാളാണു മരണപ്പെട്ടത്. 182 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ 178 പേർ ജില്ലയിലും മൂന്നു പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ഒരാൾ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്.
ജൂലൈ നാലിന് മുംബൈയിൽനിന്നു വന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്ന പുൽപ്പള്ളി സ്വദേശി (32 വയസ്), ജൂലൈ 18-ന് ബംഗളുരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശി (29), കർണാടകയിൽ നിന്നു വന്ന് ജൂലൈ 11 മുതൽ ചികിത്സയിലുള്ള തൊണ്ടർനാട് സ്വദേശി 38 കാരന്റെ സന്പർക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശികൾ (42 കാരിയും 21 കാരനും) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ പുതുതായി നിരീക്ഷണത്തിലായത് 190 പേർ. 251 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 3012 പേർ. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 13740 സാന്പിളുകളിൽ 11971 പേരുടെ ഫലം ലഭിച്ചു. ഇതിൽ 11657 നെഗറ്റീവാണ്.
വയനാട്ടിൽ നാലിൽ ഒതുങ്ങി പുതിയ കേസുകൾ; രണ്ടെണ്ണം സന്പർക്കത്തിലൂടെ
06:40 PM Jul 22, 2020 | Deepika.com