കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി: ആ​റ​ൻ​മു​ള വ​ള്ള​സ​ദ്യ ഉ​പേ​ക്ഷി​ച്ചു

06:04 PM Jul 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ആ​റ​ൻ​മു​ള വ​ള്ള​സ​ദ്യ ഉ​പേ​ക്ഷി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൻ. വാ​സു അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് ആ​റ​ൻ​മു​ള വ​ള്ള സ​ദ്യ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ​ത്തെ വ​ള്ള​സ​ദ്യ ന​ട​ത്തു​ന്ന​ത് പ്ര​യോ​ഗി​ക​മ​ല്ലെ​ന്നാ​ണു ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം. ഇ​ക്കാ​ര്യം പ​ള്ളി​യോ​ട സം​ഘ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നും ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.