മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
05:41 PM Jul 22, 2020 | Deepika.com
കാളികാവ്: മലപ്പുറം കാളികാവിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ചോക്കാട്ട് സ്വദേശി ഇർഷാദ് അലി (29) ആണ് മരിച്ചത്. ദുബായിലായിരിക്കെ കോവിഡ് ബാധിച്ച ഇർഷാദ് അലി രോഗം ഭേദമായ ശേഷം നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.