കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസ്. കോഴിക്കോട് ചെക്യാട് സ്വദേശി അബൂബക്കറിനെതിരെയാണ് പോലീസ് കേസെടുത്തത്.
അബൂബക്കറിന്റെ മകന്റെ കല്യാണമാണ് വാളയത്ത് വച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയത്. മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പിതാവിനെതിരെ കേസെടുത്തത്. മകൻ ഡോക്ടറാണ്.
കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം; കോഴിക്കോട്ട് കോൺഗ്രസ് നേതാവിനെതിരെ കേസ്
03:19 PM Jul 22, 2020 | Deepika.com