കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; ആ​ലു​വ​യി​ൽ ക​ര്‍​ഫ്യൂ

02:26 PM Jul 22, 2020 | Deepika.com
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ചെ​ങ്ങ​മ്മ​നാ​ട്, കീ​ഴ്മാ​ട്, ക​ടു​ങ്ങ​ല്ലൂ​ര്‍, ആ​ല​ങ്ങാ​ട്, ചൂ​ര്‍​ണി​ക്ക​ര, എ​ട​ത്ത​ല, ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ക​ര്‍​ഫ്യൂ.

മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ലു​വ​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ക​ര്‍​ഫ്യു നി​ല​വി​ല്‍ വ​രും. ക​ര്‍​ഫ്യൂ ഉ​ള്ള മേ​ഖ​ല​ക​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​വും. ക​ട​ക​ള്‍ പ​ത്ത് മു​ത​ല്‍ ര​ണ്ടു വ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.