കോ​വി​ഡ് : ഫു​ട്ബോ​ൾ ക​ളി​ച്ച 30 കു​ട്ടി​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ

01:23 PM Jul 22, 2020 | Deepika.com
മു​ക്കം: കൂ​ട്ടു​കാ​ര​ന്‍റെ പി​താ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മു​പ്പ​തോ​ളം കു​ട്ടി​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ മ​ക​നോ​ടൊ​പ്പം ഫു​ട്ബോ​ൾ ക​ളി​ച്ച മു​പ്പ​തോ​ളം കു​ട്ടി​ക​ളാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി വ​ന്ന​ത്.

മു​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ഞ്ചു പേ​രി​ൽ ഒ​രാ​ളു​ടെ മ​ക​നോ​ടൊ​പ്പം ഫു​ട്ബോ​ൾ ക​ളി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ മു​പ്പ​തോ​ളം കു​ട്ടി​ക​ളാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി വ​ന്ന​ത്.

പ​തി​നാ​ലു ദി​വ​സം ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​ഞ്ഞ​യാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞാ​ണ് സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ പ​തി​നാ​ലു ദി​വ​സ​ത്തി​നു ശേ​ഷം പ്ര​ത്യേ​കി​ച്ച് ല​ക്ഷ​ണ​മൊ​ന്നും പ്ര​ക​ട​മാ​കാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​രു​മാ​യി ഇ​ട​പ​ഴ​കി​യി​രു​ന്നു.

കു​ട്ടി​ക​ൾ പു​റ​ത്തു പോ​യി മ​റ്റു കു​ട്ടി​ക​ളോ​ടൊ​പ്പം ക​ളി​ക്കു​ക​യും ഇ​ട​പ​ഴ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​ത്. കു​ട്ടി​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും പോ​വു​ക​യും ഇ​ട​പ​ഴ​കു​ക​യും ചെ​യ്ത​തും നാ​ട്ടി​ലാ​കെ ആ​ശ​ങ്ക വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്.