തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിയായ 17 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഈ വിദ്യാർഥിയുടെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കുട്ടിയും പരിശോധനയ്ക്ക് വിധേയനായത്. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലാണ് ഈ വിദ്യാർഥി പരീക്ഷ എഴുതിയത്.
സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് വലിയ തുറ നേരത്തെ തന്നെ കണ്ടെയന്‍മെന്റ് സോണിലാണ്. അതുകൊണ്ട് തന്നെ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് പരീക്ഷ നടത്തിയത്. ഇന്‍വിജിലേറ്റര്‍മാരും അധ്യാപകരും പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്.
സംസ്ഥാനത്ത് ഇതുവരെ കിം പരിക്ഷ എഴുതിയ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കീം പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കോവിഡ്
01:06 PM Jul 22, 2020 | Deepika.com