കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ തൃപ്പങ്ങോട്ടൂർ സ്വദേശി സദാനന്ദൻ (60 ആണ് മരിച്ചത്. ദ്രുത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി സ്രവം ആലപ്പുഴയിലേക്ക് അയച്ചു.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് സദാനന്ദൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. സദാനന്ദന് അർബുദം അടക്കമുള്ള ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികൾക്കുള്ള ദ്രുത പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് മാത്രം നാല് മരണം
12:09 PM Jul 22, 2020 | Deepika.com