വി​ദേ​ശ​ത്ത് നി​ന്നും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ പെ​യ്ഡ് ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണം

11:48 AM Jul 22, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ല്‍ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ര്‍ പെ​യ്ഡ് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം. ഇ​തി​നു ശേ​ഷം വീ​ട്ടി​ലും ഇ​വ​ര്‍ ഏ​ഴു​ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം.

യാ​ത്ര​യ്ക്കു മു​ന്‍​പ് എ​ല്ലാ യാ​ത്ര​ക്കാ​രും ഇ​ത് അം​ഗീ​ക​രി​ച്ചു​ള്ള ക​രാ​റി​ല്‍ ഒ​പ്പി​ട​ണ​മെ​ന്നും ബു​ക്കിം​ഗ് അം​ഗീ​ക​രി​ക്കു​ന്ന​തി​നു മു​ന്‍​പ് അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ഡ​ല്‍​ഹി-​എ​ന്‍​സി​ആ​ര്‍ മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​വ​ണം. അ​തി​നു ശേ​ഷം സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പാ​ടാ​ക്കി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​രാ​വ​ണം. അ​തി​നു ശേ​ഷം മാ​ത്ര​മേ ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

ഗ​ര്‍​ഭി​ണി​ക​ള്‍, കു​ടും​ബ​ത്തി​ലെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍, ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍, പ​ത്ത് വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഈ ​നി​യ​മ​ത്തി​ല്‍ ഇ​ള​വു​ണ്ട്. ഇ​തി​നാ​യി അ​വ​ര്‍ airportcovid@gmail.com എ​ന്ന ഇ​മെ​യി​ലി​ല്‍ രേ​ഖ​ക​ളു​ള്‍​പ്പ​ടെ അ​പേ​ക്ഷ ന​ല്‍​ക​ണം.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗ് ന​ട​ത്തും.​രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ മാ​ത്ര​മേ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും പു​റ​ത്തു​വി​ടു. ഇ​വ​ര്‍ ഏ​ഴു ദി​വ​സം വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം.

വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ വി​മാ​ന​ത്തി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക് ഇ​തി​നു കീ​ഴി​ലു​ള്ള ക​ണ​ക്ഷ​ന്‍ ഫ്‌​ളൈ​റ്റി​ല്‍ മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു. അ​ല്ലാ​തെ വ​രു​ന്ന​വ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ പ്ര​ത്യേ​കം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഹാ​ജ​രാ​ക്ക​ണം.