കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 12 ല​ക്ഷ​ത്തി​ലേ​ക്ക്

11:45 AM Jul 22, 2020 | Deepika.com
ന്യൂ​ഡ​ൽ‌​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 12 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 37,724 പു​തി​യ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,92,915 ആ‍​യി.

24 മ​ണി​ക്കൂ​റി​നി​ടെ 648 മ​ര​ണ​ങ്ങ​ൾ‌ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28,732 ആ​യി ഉ​യ​ർ​ന്നു.

നി​ല​വി​ൽ 4.11 ല​ക്ഷം രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 7,53,050 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി, ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. കേ​ര​ള​ത്തി​ലെ സ്ഥി​തി​യും അ​നു​ദി​നം മേ​ശ​മാ​കു​ക​യാ​ണ്.