വാ​ഗ്ദാ​നം രാ​മ​രാ​ജ്യം, ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഗു​ണ്ടാ രാ​ജ്; യോ​ഗി സ​ർ​ക്കാ​രി​നെ​തി​രെ രാ​ഹു​ൽ

11:35 AM Jul 22, 2020 | Deepika.com
ഗാ​സി​യാ​ബാ​ദ്: ആ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ‌​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. രാ​മ​രാ​ജ്യം വാ​ഗ്ദാ​നം ചെ​യ്ത് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ബി​ജെ​പി സ​ർ​ക്കാ​ർ ഗു​ണ്ടാ രാ​ജ് ആ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ക്രം ജോ​ഷി​യു​ടെ മ​ര​ണ​ത്തി​ൽ രാ​ഹു​ൽ അ​നു​ശോ​ചി​ക്കു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് പെ​ണ്‍​മ​ക്ക​ള്‍​ക്കൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ക്രം ജോ​ഷി​യെ ഒ​രു സം​ഘ​മാ​ളു​ക​ൾ ആ​ക്ര​മി​ച്ച​ത്. ത​ല​യി​ൽ വെ​ടി​യേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്‍​പ​തു പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. വി​ക്രം ജോ​ഷി​യു​ടെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ജോ​ഷി ഇ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി നെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പി​താ​വി​നെ ആ​ക്ര​മി​ക്കു​മ്പോ​ൾ പേ​ടി​ച്ചു വി​റ​ച്ച് പെ​ൺ​മ​ക്ക​ളും സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗി സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്കാ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.