"നി​യ​മ​വാ​ഴ്ച ഭ​രി​ക്കു​ന്ന​വ​ന്‍റെ നി​യ​മ​മാ​യി മാ​റി​യി​രി​ക്കു​ന്നു'; കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് ക​പി​ൽ സി​ബ​ൽ

10:59 AM Jul 22, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ല്‍ സി​ബ​ല്‍. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് സി​ബ​ല്‍ അ​മ്പെ​യ്ത​ത്.

"എ​ന്‍റെ രാ​ജ്യ​ത്ത്, നി​യ​മ​വാ​ഴ്ച ഭ​രി​ക്കു​ന്ന​വ​ന്‍റെ നി​യ​മ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ള്‍, വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ള്‍, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്ക​ല്‍, അ​ധി​കാ​രി​ക​ളു​ടെ മ​ര്യാ​ദ​യി​ല്ലാ​ത്ത ഭാ​ഷ, നി​ര​പ​രാ​ധി​ക​ളെ വേ​ട്ട​യാ​ട​ല്‍, ചോ​ദ്യം ചെ​യ്യേ​ണ്ട ത​രം കോ​ട​തി വി​ധി​ക​ള്‍. എ​ന്‍റെ രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ'.- ക​പി​ൽ സി​ബ​ൽ ട്വീ​റ്റ് ചെ​യ്തു.



ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​ത്തെ വി​മ​ര്‍​ശി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ന​മ​സ്‌​തെ ട്രം​പ്, ചൈ​ന​യു​മാ​യു​ള്ള അ​തി​ര്‍​ത്തി ത​ര്‍​ക്കം, രാ​ജ​സ്ഥാ​ന്‍ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് രാ​ഹു​ല്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ട്വീ​റ്റ് ചെ​യ്യു​ന്ന പാ​ര്‍​ട്ടി​യാ​യെ​ന്നും നേ​താ​ക്ക​ളെ പാ​ര്‍​ട്ടി​ക്ക് ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നും ബി​ജെ​പി ഇ​തി​ന് മ​റു​പ​ടി ന​ല്‍​കി​.