"ആ​ത്മ​നി​ർ​ഭ​ർ’ കൊ​റോ​ണ​യെ ക​ണ്ടെ​ത്തി രാ​ഹു​ൽ; ന​മ​സ്‌​തേ ട്രം​പ് മു​ത​ല്‍ രാ​ജ​സ്ഥാ​ന്‍ വ​രെ

12:52 PM Jul 21, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​രി​നു​മെ​തി​രേ പ​രി​ഹാ​സ​വു​മാ​യി വീ​ണ്ടും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ന​മ​സ്തേ ട്രം​പ് മു​ത​ൽ രാ​ജ​സ്ഥാ​ൻ പ്ര​തി​സ​ന്ധി വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.

കൊ​റോ​ണ​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ- ഫെ​ബ്രു​വ​രി: ന​മ​സ്തേ ട്രം​പ്, മാ​ർ​ച്ച്: മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ വീ​ഴ്ത്തി, ഏ​പ്രി​ൽ: ജ​ന​ങ്ങ​ളെ​കൊ​ണ്ടു വി​ള​ക്ക് ക​ത്തി​ച്ചു, മേ​യ്: സ​ർ​ക്കാ​രി​ന്‍റെ ആ​റാം വാ​ർ​ഷി​കം, ജൂ​ണ്‍: ബി​ഹാ​റി​ൽ വ​ർ​ച്വ​ൽ റാ​ലി, ജൂ​ലൈ: രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ താ​ഴെ വീ​ഴ്ത്താ​ൻ ശ്ര​മം. ഇ​തു​കൊ​ണ്ടാ​ണ് കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ രാ​ജ്യം സ്വ​യം പ​ര്യാ​പ്ത​ത (ആ​ത്മ​നി​ർ​ഭ​ർ) കൈ​വ​രി​ച്ച​തെ​ന്നും രാ​ഹു​ൽ ട്വീ​റ്റി​ൽ പ​രി​ഹ​സി​ക്കു​ന്നു.

രാ​ജ​സ്ഥാ​ൻ പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ര​വ​ധി പ്ര​സ്താ​വ​ന​ക​ൾ വ​ന്നെ​ങ്കി​ലും ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി രാ​ഹു​ൽ പ്ര​തി​ക​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.