വാഷിംഗ്ടണ്‍: മാസ്ക് ധരിക്കുന്ന ചിത്രം പങ്കുവച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നേക്കാൾ ദേശസ്നേഹി മറ്റൊരാളില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ട്വീറ്റ്. മാസ്ക് ധരിക്കാൻ ജനങ്ങളെ നിർബന്ധിക്കില്ലെന്ന പ്രസ്താവനയിൽ മലക്കംമറിഞ്ഞാണു ട്രംപിന്റെ അവകാശവാദം.
അദൃശ്യമായ ചൈനാ വൈറസിനെ തുരത്താൻ നാം ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. ആളകലം പാലിക്കാൻ സാധിക്കാതെവരുന്ന സന്ദർഭങ്ങളിൽ മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹം വെളിവാക്കുമെന്ന് പലരും പറയുന്നു. നിങ്ങളുടെ പ്രിയങ്കരനായ ഈ പ്രസിഡന്റിനേക്കാൾ ദേശസ്നേഹമുള്ള മറ്റൊരാളില്ല- ട്രംപ് ട്വീറ്റ് ചെയ്തു. മാസ്ക് ധരിച്ച ചിത്രം പങ്കുവച്ചായിരുന്നു ട്രംപിന്റെ ട്വീറ്റ്.
നേരത്തെ, പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാൻ ട്രംപ് തയാറായിരുന്നില്ല. മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതു ജനങ്ങളാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. ജൂലൈയിൽ സൈനിക ആശുപത്രിയിൽ നടത്തിയ സന്ദർശനത്തിലാണു ട്രംപ് ആദ്യമായി പൊതുസ്ഥലത്ത് മാസ്ക് ധരിച്ചത്.
മാസ്ക് ധരിച്ച എനിക്ക് എത്ര ലൈക്ക് കൂട്ടുകാരേ..! ദേശസ്നേഹം "വെളിപ്പെടുത്തി' ട്രംപ്
12:43 PM Jul 21, 2020 | Deepika.com