കേ​ര​ള​ത്തി​ല്‍ വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കോ​ട്ട​യ​ത്ത് മ​രി​ച്ച​ത് അ​യ്യ​പ്പ​ൻകോ​വി​ൽ സ്വ​ദേ​ശി

12:01 PM Jul 21, 2020 | Deepika.com
കോ​ട്ട​യം: സം​സ്ഥാ​ന​ത്തു മ​രി​ച്ച​യാ​ൾ​ക്കു വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച മ​രി​ച്ച ഇ​ടു​ക്കി അ​യ്യ​പ്പ​ൻകോ​വി​ൽ സ്വ​ദേ​ശി നാ​രാ​യ​ണ​ൻ (75) ആ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ൾ​ക്കു കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഫ​ലം തി​ങ്ക​ളാ​ഴ്ച വൈ​കി​യാ​ണു ല​ഭി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 46 ആ​യി.