ചി​ങ്ങ​വ​ന​ത്ത് അ​ഞ്ച് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

10:14 AM Jul 21, 2020 | Deepika.com
കോട്ടയം: ചി​ങ്ങ​വ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള അ​ഞ്ച് പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. യു​വാ​വു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 85 പേ​രു​ടെ സാം​പി​ൾ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് അ​ഞ്ച് പേ​ർ കൂ​ടി പോ​സി​റ്റീ​വാ​യ​ത്.

ഇ​തി​ൽ ര​ണ്ട് പേ​ർ സ്ത്രീ​ക​ളും, മൂ​ന്ന് പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണു​ള്ള​ത്. യു​വാ​വി​ന്‍റെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ന​ട​ന്ന നൂ​ല് കെ​ട്ടി​നും, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്ത​വ​രി​ലാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന് കു​ടു​ത​ൽ പേ​രു​ടെ സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വ്യക്തമാക്കി.

നേ​ര​ത്തേ യു​വാ​വ് പോ​യ ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റേ​ഷ​ൻ അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ചി​ങ്ങ​വ​ന​ത്തെ ബാ​ർ​ബ​ർ ഷോ​പ്പ്, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച യു​വാ​വ് ചെ​ന്നി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ഥി​തി ഗു​രു​ത​ര​മാ​യ​തോ​ടെ കൗ​ണ്‍​സി​ല​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​വി​ലെ ജാ​ഗ്ര​താ സ​മി​തി കൂ​ടി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.