എ​ൻ95 മാ​സ്കു​ക​ൾ കൊ​റോ​ണ വൈ​റ​സി​നെ ത​ട​യി​ല്ലെ​ന്നു കേ​ന്ദ്രം; ന​ല്ല​ത് തു​ണി മാ​സ്ക്!

09:52 AM Jul 21, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: വാ​ല്‍​വു​ള്ള എ​ന്‍95 മാ​സ്കു​ക​ൾ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ തു​ണി​കൊ​ണ്ടു​ള്ള മാ​സ്‌​ക് ധ​രി​ച്ചാ​ല്‍ മ​തി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.

ഇ​ക്കാ​ര്യ​മ​റി​ച്ച് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ക​ത്ത് ന​ല്‍​കി. നേ​ര​ത്തെ എ​ന്‍95 മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ത്ര​മാ​ണെ​ന്ന് കേ​ന്ദ്രം മാ​ര്‍​ഗ നി​ര്‍​ദേ​ശം ഇ​റ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ എ​ന്‍95 മാ​സ്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്രം നി​ര്‍​ദ്ദേ​ശം ഒ​രി​ക്ക​ല്‍ കൂ​ടി ഓ​ര്‍​മി​പ്പി​ച്ച​ത്.