തിരുവനന്തപുരം: തിരുവനന്തപുരത്തു കീം എൻട്രൻസ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്.
ഇതിൽ കരകുളം സ്വദേശിയെ ഒറ്റയ്ക്കിരുത്തിയാണു പരീക്ഷ എഴുതിച്ചത്. രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാലാണു പ്രത്യേക മുറിയിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയത്. എന്നാൽ, പൊഴിയൂർ സ്വദേശി സാധാരണ രീതിയിൽ മറ്റു വിദ്യാർഥികൾക്കൊപ്പമാണു പരീക്ഷയെഴുതിയത്. ഈ വിദ്യാർഥിക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണു കീം എൻട്രൻസ് പരീക്ഷ നടന്നത്. ചില പരീക്ഷാകേന്ദ്രങ്ങൾക്കു മുന്നിൽ വലിയ രീതിയിൽ ആൾക്കൂട്ടം രൂപപ്പെട്ടത് ഏറെ വിമർശനങ്ങൾക്കു കാരണമായിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിനു കണ്ടാലറിയുന്ന 600 പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
കീം പരീക്ഷയെഴുതിയ വിദ്യാർഥികൾക്കു കോവിഡ്; മറ്റു കുട്ടികൾ നിരീക്ഷണത്തിൽ
08:39 AM Jul 21, 2020 | Deepika.com