പാരീസ്: ഒടുവിൽ മാസ്ക് നിർബന്ധമാക്കി ഫ്രാൻസും. ഇനി മുതൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങണമെങ്കിൽ മാസ്ക് ധരിച്ചേ തീരൂവെന്ന് ഫ്രഞ്ച് ഭരണകൂടം നിർദേശിച്ചു. രാജ്യം ആദ്യ ഘട്ടത്തിൽ കോവിഡിനെ അതിജീവിച്ചതാണെന്നും എന്നാൽ പ്രദേശിക വ്യാപനം പതുക്കെ ശക്തി പ്രാപിച്ചെന്നും പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ വ്യക്തമാക്കി.
300 മുതൽ 500 വരെ രോഗികകളുടെ ക്ലസ്റ്ററുകളാണ് പ്രദേശിക തലത്തിൽ ഉണ്ടാകുന്നതെന്ന് രാജ്യത്തെ ആരോഗ്യ വിഭാഗവും ചൂണ്ടിക്കാട്ടി. രണ്ടുലക്ഷത്തിലേറെ കോവിഡ് രോഗികകളുള്ള ഫ്രാൻസിൽ മരണത്തിനു കീഴടങ്ങിയവരുടെ എണ്ണം 30,000ലേറെയാണ്.
ഈ കണക്കുകൾ കൂടി പ്രതിപാദിച്ചാണ് രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയത്. നേരത്തെ, ലോകാരോഗ്യ സംഘടന മാസ്ക് സുപ്രധാനമെന്ന് നിരീക്ഷിച്ചിപ്പോഴും ഫ്രാൻസ് അത് പൂർണതോതിൽ നടപ്പാക്കിയിരുന്നില്ല.
മാസ്കാണ് മുഖ്യം...ധരിച്ചേ തീരൂവെന്ന് ഫ്രാൻസും
04:04 AM Jul 21, 2020 | Deepika.com