ലണ്ടൻ: ചൈനയുടെ മുസ്ലീം ദ്രോഹനടപടികൾക്ക് തെളിവുണ്ടെന്ന് ബ്രിട്ടൻ. ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
ചൈനയിൽ ഉയിഗുർ മുസ്ലീംങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടുന്നതെും റാബ് പറഞ്ഞു. മുസ്ലീംങ്ങളോടും ഹോങ്കോംഗിനോടും ചൈന തുടരുന്ന ദ്രോഹനടപടികൾക്ക് വ്യക്തമായ തെളിവുണ്ട്. അതിനെതിരെ അന്വേഷണം വേണം- റാബ് ആവശ്യപ്പെട്ടു.
ചൈനയുടെ മുസ്ലീം ദ്രോഹനടപടികൾക്ക് തെളിവുണ്ടെന്ന് ബ്രിട്ടൻ
04:07 AM Jul 21, 2020 | Deepika.com