കോ​വി​ഡ് വ്യാ​പ​നം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

11:35 PM Jul 20, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നത്തെ തുടർന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ല​യി​ൽ യോ​ഗ​ങ്ങ​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചു. ഹോ​ട്ട​ലു​ക​ളി​ൽ പാ​ർ​സ​ൽ മാ​ത്രം ന​ൽ​കാം. ഷോ​പ്പിം​ഗ് മാ​ളു​ക​ൾ നി​യ​ന്ത്ര​ണ മേ​ഖ​ല​യാ​യി​രി​ക്കും.

വി​വാ​ഹ​ങ്ങ​ളി​ലും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും 20 പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പാ​ടി​ല്ല. ഞാ​യ​റാ​ഴ്ച​ക​ളി​ൽ ജില്ലയിൽ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ തു​ട​രും. നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​രെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ക്കു​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.