കൊച്ചി: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തൊടുപുഴ സ്വദേശിനിയും ഫോർട്ട് കൊച്ചി സ്വദേശിയുമാണ് മരിച്ചത്.
തൊടുപുഴ അച്ചൻകവല സ്വദേശി ലക്ഷ്മി (79) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗ ഉറവിടം അവ്യക്തം. കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി.
ഫോർട്ടുകൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ച മറ്റൊരാൾ. കടുത്ത പ്രമേഹരോഗിയായിരുന്നു. കുവൈറ്റിൽനിന്ന് കഴിഞ്ഞ 19നാണ് നാട്ടിലെത്തിയത്.
സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി
10:50 PM Jul 20, 2020 | Deepika.com