തിരുവനന്തപുരം: സംസ്ഥാനത്ത് സന്പർക്ക രോഗവ്യാപനത്തിൽ ആശങ്കയേറ്റി കോവിഡ് പടരുന്നു. സംസ്ഥാനത്ത് ഇന്ന് 794 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ 519 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതില്‍ 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: തിരുവനന്തപുരം-182, കോഴിക്കോട്-92, കൊല്ലം-79, എറണാകുളം-72, ആലപ്പുഴ-53, മലപ്പുറം-50, പാലക്കാട്- 49, കണ്ണൂര്‍-48, കോട്ടയം- 46, തൃശൂർ-42, കാസര്‍കോഡ്- 28, വയനാട്-26, ഇടുക്കി-24, പത്തനംതിട്ട- മൂന്ന്. എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ നാല്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മൂന്നു വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ രണ്ട് വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ടു ബിഎസ്എഫ് ജവാന്മാര്ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ നാല് കെ.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ജില്ലകളിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം: തിരുവനന്തപുരം-170, കൊല്ലം-71, എറണാകുളം-59, കോഴിക്കോട്-44, കോട്ടയം-38, പാലക്കാട്-29, ആലപ്പുഴ-24, തൃശൂര്‍-22, കണ്ണൂര്‍-15, ഇടുക്കി-14, മലപ്പുറം 13, കാസര്‍ഗോഡ്-11, വയനാട്- ഏഴ്, പത്തനംതിട്ട-രണ്ട്.
ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേരുടെയും (പാലക്കാട് ഒന്ന്, കോഴിക്കോട് രണ്ട്), കോട്ടയം ജില്ലയില്‍ നിന്നുള്ള 19 പേരുടെയും (പത്തനംതിട്ട ഒന്ന്, ഇടുക്കി ഒന്ന്), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള എട്ടു പേരുടെയും (ആലപ്പുഴ ഒന്ന്), കോഴിക്കോട് (പത്തനംതിട്ട ഒന്ന്), കണ്ണൂര്‍ (കോഴിക്കോട് ഒന്ന്) ജില്ലകളില്‍ നിന്നുള്ള നാല് പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടെയും (കൊല്ലം ഒന്ന്) പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.
7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,57,523 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7710 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,640 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,46,000 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5969 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 98,115 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 94,016 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 519 പേർക്ക്
06:12 PM Jul 20, 2020 | Deepika.com