പാറിപ്പറന്ന് നടക്കേണ്ട പ്രായമാണ് വിന്നമോളുടേത്. പക്ഷേ, അപ്രതീക്ഷിതമായി എത്തിയ രോഗം അവളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴലായി. നിറങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്താൻ അവൾക്ക് അതിയായ മോഹമുണ്ട്. അതിന് സുമനസുകളായ നിങ്ങളോരോരുത്തരും മനസറിഞ്ഞ് സഹായിക്കണം.
പാലാ മൂന്നിലവ് സ്വദേശി ജോണ്സന്റെ മകളാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ വിന്ന. ചെറിയ രീതിയിൽ ശാരീരിക വേദന കുട്ടിക്ക് അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. എക്സ്റേ പരിശോധനയിൽ നട്ടെല്ലിന്റെ ഡിസ്കിന് വളവുണ്ടെന്ന് കണ്ടെത്തി.
പിന്നീട് രാജഗിരി ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിൽ ആന്തരികാവയവങ്ങളിൽ അസ്ഥികൾ കൊള്ളുന്ന രോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇത് കുഞ്ഞിന് കടുത്ത വേദനയുണ്ടാക്കുന്നുണ്ട്. അടിയന്തര ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് ലക്ഷം രൂപ കുടുംബം കണ്ടെത്തേണ്ടതുണ്ട്.
ജോണ്സണ് സെയിൽസ്മാനായി ജോലി ചെയ്യുന്നയാളാണ്. കുടുംബത്തിന്റെ നിത്യചെലവിന് ബുദ്ധിമുട്ടുന്ന ജോണ്സണ് മകളുടെ ചികിത്സയ്ക്ക് വേണ്ട പണം എവിടെനിന്ന് കണ്ടെത്തുമെന്ന വിഷമത്തിലാണ്.
വേദനകൊണ്ട് ബുദ്ധിമുട്ടുന്ന കുഞ്ഞിന്റെ കരച്ചിൽ കുടുംബത്തിന് താങ്ങാൻ കഴിയുന്നില്ല. മറ്റ് മാർഗമൊന്നും ഇല്ലാതെ വന്നതോടെയാണ് കുടുംബം സുമനസുകളായ നിങ്ങൾ ഓരോരുത്തരുടെയും മുന്നിൽ കൈനീട്ടുന്നത്.
വിന്നമോൾക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നന്പർ 00370730 00003036 IFSC Code SIBL 0000037 ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം charity@deepika.com ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്..
വിന്നമോൾക്ക് വിജയിക്കണം; നിങ്ങൾ സഹായിക്കുമോ?
04:28 PM Jul 20, 2020 | Deepika.com