കാ​സ​ര്‍ഗോട്ട് പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി; നാ​ലു പേ​ർ അ​റ​സ്റ്റിൽ

03:27 PM Jul 20, 2020 | Deepika.com
കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്ത് പ​തി​നാ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി പെ​ൺ​കു​ട്ടി നി​ര​ന്ത​രം പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്തെ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്നു കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​താ​വി​നെ​യും മൂ​ന്നു യു​വാ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ക​ർ​ണാ​ട​ക സു​ള്ള്യ സ്വ​ദേ​ശി​യാ​ണ്. നേ​ര​ത്തെ നാ​ലു പീ​ഡ​ന കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.