ക​ടി​ഞ്ഞാ​ണി​ടാ​ൻ സി​പി​എം; മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫി​ന് പെ​രു​മാ​റ്റ​ച്ച​ട്ടം ഏ​ർ​പ്പെ​ടു​ത്തു​ന്നു

12:59 PM Jul 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫി​ന്‍റെ യോ​ഗം വി​ളി​ച്ച് സി​പി​എം. വ​രു​ന്ന വ്യാ​ഴാ​ഴ്ച​യാ​ണ് യോ​ഗം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പ​ങ്കെ​ടു​ക്കും. മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫി​ന് പെ​രു​മാ​റ്റ​ച്ച​ട്ടം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് മ​ന്ത്രി​മാ​രു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം വി​ളി​ച്ച​ത്. പാ​ര്‍​ട്ടി​ക്ക് സ​ര്‍​ക്കാ​രി​ല്‍ നി​യ​ന്ത്ര​ണം കു​റ​യു​ന്നു​വെ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. എ​ല്ലാ സി​പി​എം മ​ന്ത്രി​മാ​രു​ടെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ളി​ല്‍ പാ​ര്‍​ട്ടി​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് ക​ഴി​ഞ്ഞ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. പാ​ര്‍​ട്ടി സെ​ന്‍റ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗം വി​ളി​ക്കു​ന്ന​ത്.

സ്വ​ര്‍​ണക്ക​ട​ത്തു കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി ക​ര്‍​ശ​ന​മാ​യി ഇ​ട​പെ​ടാ​നാ​ണ് തീ​രു​മാ​നം. വി​വാ​ദ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ജൂ​ലൈ 28ന് ​യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്ത്, പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പേ​ഴ്സ് വി​വാ​ദ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യും.