മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ഓഹരി വിപണി നേട്ടത്തോടെ തുടക്കം. സെൻസെക്സ് 229 പോയിന്റ് ഉയർന്ന് 37,254ലും നിഫ്റ്റി 74 പോയിന്റ് ഉയർന്ന് 10,977ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 1197 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 589 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക്, യുപിഎല്‍, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐഒസി, വേദാന്ത, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്.
സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, സിപ്ല, നെസ്ലെ, ബിപിസിഎല്‍, ടൈറ്റാന്‍ കമ്പനി, ഐടിസി, ഒഎന്‍ജിസി, റിലയന്‍സ്, വിപ്രോ തുടങ്ങിയ ഓഹരികൾ വിൽപന സമ്മർദം നേരിടുന്നുണ്ട്.
ഓഹരി വിപണി നേട്ടത്തോടെ തുടക്കം
11:09 AM Jul 20, 2020 | Deepika.com