രാ​ജ്യ​ത്ത് 1.40 കോ​ടി​യി​ല​ധി​കം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍; 24 മ​ണി​ക്കൂ​റി​ല്‍ 2,56,039

09:20 AM Jul 20, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 1.40 കോ​ടി​യി​ല​ധി​കം കോ​വി​ഡ്-19 വൈ​റ​സ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​താ​യി ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് (ഐ​സി​എം​ആ​ര്‍). രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 2,56,039 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു​വെ​ന്നും ഐ​സി​എം​ആ​ര്‍ പ​റ​ഞ്ഞു.

ഐ​സി​എം​ആ​ര്‍ ക​ണ​ക്ക​നു​സ​രി​ച്ച് ജൂ​ലൈ 19 വ​രെ 1,40,47,908 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 2,56,039 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ന്നും ഐ​സി​എം​ആ​റി​ന്‍റെ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു വ​രി​ക​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഒ​രാ​ൾ​ക്കു കോ​വി​ഡി​ല്ലെ​ന്നു​റ​പ്പി​ക്കാ​ൻ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന മ​തി​യാ​വു​മെ​ന്ന് ഐ​സി​എം​ആ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.