ഏറ്റുമാനൂർ: മത്സ്യ മാർക്കറ്റിനു പിന്നാലെ ഏറ്റുമാനൂരിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റിലും കോവിഡ് സ്ഥിരീകരിച്ചു. കിടങ്ങൂരിലെ പച്ചക്കറി കടയിലെ ലോറി ഡ്രൈവറായ ഏറ്റുമാനൂർ സ്വദേശിക്ക്(46) ആണ് രോഗം. തിങ്കളാഴ്ച രാവിലെ പേരൂർ റോഡിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടുപോകാൻ എത്തിയതാണ് ഇയാൾ. തിങ്കളാഴ്ച പുലർച്ചെ പച്ചക്കറി മാർക്കറ്റിൽ എത്തിയ 28 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്നു പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് ഡ്രൈവർക്ക് കോവിഡ് പോസിറ്റീവായത്.
അതേസമയം, മാർക്കറ്റ് അടയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
ഏറ്റുമാനൂരിൽ കൂടുതൽ ആശങ്ക; പച്ചക്കറി മാർക്കറ്റിലെ ഒരു ഡ്രൈവർക്ക് കൂടി കോവിഡ്
12:00 PM Jul 20, 2020 | Deepika.com