ദുബായ്: യുഎഇയുടെ ചൊവ്വദൗത്യത്തിന് തുടക്കമായി. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 1.58നാണ് വിക്ഷേപണം നടന്നത്. ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററിൽ നിന്നും അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെ വിക്ഷേപണം വിജയകരമായി പൂർത്തിയായി.
വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളിൽ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേർപ്പെടുത്തിയതായി സ്ഥിരീകരിച്ചു.
മിനിറ്റുകൾക്കുള്ളിൽ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്നൽ ദുബായ് അൽ ഖവനീജിലെ മിഷൻ കണ്ട്രോൾ റൂമിന് കൈമാറുകയും ചെയ്തു.
1.3 ടണ്‍ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. എച്ച്-ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 73.5 കോടി ദിർഹത്തിന്റേതാണ് പദ്ധതി.
യുഎഇയുടെ ചൊവ്വാദൗത്യം: വിക്ഷേപണം വിജയകരം
08:36 AM Jul 20, 2020 | Deepika.com