ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ വി​ചാ​ര​ണ പു​ന​രാ​രം​ഭി​ച്ചു

08:38 AM Jul 20, 2020 | Deepika.com
ജ​റു​സ​ലം: അ​ഴി​മ​തി​ക്കേ​സി​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ വി​ചാ​ര​ണ പു​ന​രാ​രം​ഭി​ച്ചു. ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ജ​റു​സ​ലം കോ​ട​തി വി​ചാ​ര​ണ പു​ന​രാ​രം​ഭി​ച്ച​ത്.

നെ​ത​ന്യാ​ഹു​വി​നെ​തി​രെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ മേ​യ് മാ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ത​ട്ടി​പ്പ്, വി​ശ്വാ​സ വ​ഞ്ച​ന, കൈ​ക്കൂ​ലി സ്വീ​ക​രി​ക്ക​ൽ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് 70കാ​ര​നാ​യ നെ​ത​ന്യാ​ഹു​വി​നെ​തി​രെ ചു​മ​ത്തി​യ​ത്.

കോ​ടി​പ​തി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ആ​ഡം​ബ​ര സ​മ്മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച് സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ്.