സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

11:03 PM Jul 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി ജ​യ​ച​ന്ദ്ര​ൻ (56) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ സം​ഖ്യ 43 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് ര​ണ്ട് മ​ര​ണ​ങ്ങ​ളും കൂ​ടി നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ണ്ണൂ​രി​ല്‍ ചി​കി​ത്സി​ലാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി​നി ന​ഫീ​സ (75), എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സി​ലാ​യി​രു​ന്ന ആ​ലു​വ സ്വ​ദേ​ശി കു​ഞ്ഞു​വീ​ര​ന്‍ (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.