റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സൈനുദ്ദീൻ (65), മേപ്പാടി സ്വദേശി അഷ്റഫ് (48) എന്നിവരാണ് മരിച്ചത്. ഇതുൾപ്പെടെ ഇന്ന് ഗൾഫിൽ നാല് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു.
നേരത്തെ ഒമാനിൽ രണ്ട് മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇരിങ്ങാലക്കുട സ്വദേശി ജോയ് (61), കൊറ്റനെല്ലൂർ സ്വദേശി ജോൺ (67) എന്നിവരാണ് മരിച്ചത്. ഇരുവരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 336 ആയി.
ഗൾഫിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി
10:16 PM Jul 19, 2020 | Deepika.com