ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനത്തിൽ മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു. പാക് നയതന്ത്ര കാര്യാലയത്തിലെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്.
അതിർത്തിൽ പാക് സൈന്യം സിവിലിയൻമാരെ മനപൂർവം ലക്ഷ്യമിടുന്നതിനെ അപലപിച്ച വിദേശകാര്യമന്ത്രാലയം നിയന്ത്രണ രേഖയിൽ ഇനി സംഘർഷാവസ്ഥ ഉണ്ടാക്കരുതെന്നും പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച രാത്രിയിലാണ് കൃഷ്ണഘാട്ടി സെക്ടറിൽ ആക്രമണമുണ്ടായത്. ശക്തമായ ഷെല്ലാക്രമണവും ഉണ്ടായി. അതേസമയം, ഇന്ത്യൻ സേനയുടെ വെടിനിർത്തൽ ലംഘനത്തിനെതിരേ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെയും പാക്കിസ്ഥാൻ വിളിച്ചു വരുത്തി.
അതിർത്തിയിലെ സംഘർഷം: പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ
11:16 PM Jul 18, 2020 | Deepika.com