മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ശനിയാഴ്ച സംസ്ഥാനത്ത് 8,348 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,00,937 ആയി ഉയർന്നു.
ഇന്ന് 144 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 11,596 ആയി. നിലവിൽ 1,26,926 രോഗികളാണുള്ളത്. 1,65,665 പേർ രോഗമുക്തരായി. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രോഗമുക്തി നിരക്ക് 70 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ ഏഴ് ശതമാനം കൂടുതലാണ്. സംസ്ഥാനത്ത് രാഷ്ട്രീയ, മത, സാംസ്കാരിക കൂടിച്ചേരലുകൾക്കുള്ള നിരോധനം നീട്ടിയതായി ഉദ്ധവ് താക്കറെ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു
10:12 PM Jul 18, 2020 | Deepika.com