ഗെ​ഹ്‌​ലോ​ട്ടി​ന് ആ​ശ്വാ​സം; ബി​ടി​പി എം​എ​ൽ​എ​മാ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

09:52 PM Jul 18, 2020 | Deepika.com
ജ​യ്പു​ർ: രാ​ഷ്ട്രീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന് ആ​ശ്വാ​സം. അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മ​ന്ത്രി​സ​ഭ​യ്ക്കു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച ര​ണ്ട് പ്രാ​ദേ​ശി​ക പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ തി​രി​ച്ചെ​ത്തി. ഭാ​ര​തീ​യ ട്രൈ​ബ​ൽ‌ പാ​ർ​ട്ടി എം​എ​ൽ​എ​മാ​രാ​ണ് സ​ർ​ക്കാ​രി​ന് വീ​ണ്ടും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് ഗ​വ​ർ​ണ​ർ ക​ൽ​രാ​ജ് മി​ശ്ര​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച 45 മി​നി​റ്റ് നീ​ണ്ടു.

രാ​ജ്ഭ​വ​നി​ൽ‌ മു​ഖ്യ​മ​ന്ത്രി ഗെ​ഹ്‌​ലോ​ട്ട് ക​ൽ​രാ​ജ് മി​ശ്ര​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ഗെ​ഹ്‌​ലോ​ട്ട് ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു. യോ​ഗം 45 മി​നി​റ്റ് നീ​ണ്ടു​നി​ന്നു- രാ​ജ്ഭ​വ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ബി​ടി​പി എം​എ​ൽ​എ​മാ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച വി​വ​രം നേ​ര​ത്തെ ഗെ​ഹ്‌​ലോ​ട്ട് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ബി​ടി​പി സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു. ബി​ടി​പി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് ട്വീ​റ്റ് ചെ​യ്തു.