കോ​ഴി​ക്കോ​ട് 26 പേ​ര്‍​ക്ക് കോ​വി​ഡ്; ഒ​മ്പ​തു പേ​ർ​ക്ക് രോ​ഗ​മു​ക്തി

08:30 PM Jul 18, 2020 | Deepika.com
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 26 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ആ​കെ 324 പേ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഒ​ന്പ​തു പേ​ർ രോ​ഗ മു​ക്തി നേ​ടി. ജൂ​ലൈ 17ന് ​നാ​ദാ​പു​രം, വ​ട​ക​ര, കൊ​ടു​വ​ള​ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ച്ച് ന​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ല്‍ 19 പേ​ര്‍ പോ​സി​റ്റീ​വാ​യി.

പു​തു​താ​യി വ​ന്ന 566 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 13, 763 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ 68,707 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 81 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 406 പേ​ര്‍ ആ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 28,403 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്.