തൃശൂർ: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സേവനം മുഖ്യമന്ത്രിയുടെ മകളുടെ ഐടി സ്ഥാപനത്തിനു പ്രയോജനപ്പെടുത്തിയിട്ടുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുപറയണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതിയാണിത്. സിപിഎം അതിനു കൂട്ടുനിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധീകരിക്കാൻ എന്തുകൊണ്ടു സിപിഎമ്മിനു കഴിയുന്നില്ല. ഒന്നും അന്വേഷിക്കില്ലെന്ന ഒട്ടകപ്പക്ഷിനയം പിന്തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു പുറത്തുപോകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മകളുടെ സ്ഥാപനത്തിനുള്ള സഹായങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തണം: ബിജെപി
08:15 PM Jul 18, 2020 | Deepika.com