പു​ക​മ​റ​യ്ക്ക് ചെ​റി​യ ആ​യു​സ്, വ​ന്ന​തു​പോ​ല​ങ്ങു​പോ​കും: പി​ണ​റാ​യി

07:55 PM Jul 18, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​ച്ഛാ​യ ഇ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് താ​ൽ​ക്കാ​ലം ചെ​റി​യ ആ​ശ്വാ​സം ല​ഭി​ച്ചി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ‌ പു​റ​ത്തു​വ​രു​ന്ന​തോ​ടെ അ​തെ​ല്ലാം പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ്വ​ര്‍​ണ്ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ ബോ​ധ​പൂ​ര്‍​വ​മാ​ണ്.

സ​ര്‍​ക്കാ​റി​നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ഇ​ടി​ച്ചു​താ​ഴ്ത്ത​ണ​മെ​ന്ന് വി​ചാ​രി​ക്കു​ന്ന​വ​രു​ണ്ട്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പോ​ലെ​യാ​ണ് ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് എ​ന്ന് താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റി​ന്‍റെ കാ​ല​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​വ​രാ​ണോ അ​വ​ര്‍. അ​ത​റി​ഞ്ഞു​കൊ​ണ്ട​ല്ലെ ഇ​പ്പോ​ഴ​ത്തെ ഓ​ഫീ​സു​മാ​യി താ​ര​ത​മ്യം ചെ​യ്ത​ത്. ഇ​തി​നെ​ല്ലാം ജ​ന​മാ​ണ് വി​ധി ക​ര്‍​ത്താ​ക്ക​ള്‍.

ഏ​തെ​ങ്കി​ലും ഒ​രു പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ട്ടെ​ന്ന് ക​രു​തി ആ​കെ കാ​ര്യ​ങ്ങ​ള​ങ്ങ് അ​ട്ടി​മ​റി​ഞ്ഞു പോ​കു​മെ​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​ണ്ട. ത​ല്‍​ക്കാ​ലം ഒ​രാ​ശ്വാ​സം തോ​ന്നു​ന്നു​ണ്ടാ​വും. വ​ല്ലാ​ത്ത പു​ക​മ​റ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​മ​ല്ലോ എ​ന്നാ​ണ് നോ​ക്കു​ക. പ​ക്ഷേ ആ ​പു​ക​മ​റ​യ്ക്ക് ചെ​റി​യ ആ​യു​സേ ഉ​ള്ളൂ. സ​ത്യ​ങ്ങ​ളും യാ​ഥാ​ര്‍​ത്ഥ്യ​ങ്ങ​ളും വ​സ്തു​ത​ക​ളും പു​റ​ത്തു​വ​രും, അ​പ്പോ​ള്‍ ഈ ​കെ​ട്ട​ച്ച​മ​ച്ച കാ​ര്യ​ങ്ങ​ള്‍ ഇ​തേ പോ​ലെ​യ​ങ്ങ് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.