തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 20 ഹോട്ട്സ്പോട്ടുകൾ കൂടി നിശ്ചയിച്ചു. ആറു പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കി. നിലവിൽ ആകെ 299 ഹോട്ട്സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ: കൊല്ലം ജില്ലയിലെ തൊടിയൂർ (കണ്ടെയിൻമെന്റ് സോണ്‍: എല്ലാ വാർഡുകളും), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), ആലപ്പാട് (എല്ലാ വാർഡുകളും), വിളക്കുടി (എല്ലാ വാർഡുകളും), മയ്യനാട് (എല്ലാ വാർഡുകളും), കരീപ്ര (എല്ലാ വാർഡുകളും), ഉമ്മന്നൂർ (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര (13), ഏറാത്ത് (11, 13, 15), ആറന്മുള (14), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), നെടുന്പാശേരി (15), ചിറ്റാറ്റുകര (3), ഇടുക്കി ജില്ലയിലെ വണ്ണപ്പുറം (1, 17), മൂന്നാർ (19), തൃശൂർ ജില്ലയിലെ എടത്തുരുത്തി (11), ആളൂർ (1), കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി (35), ആലപ്പുഴ ജില്ലയിലെ അന്പലപ്പുഴ നോർത്ത് (1, 2, 18), പാലക്കാട് ജില്ലയിലെ നെന്മാറ (5).
ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ ജില്ലയിലെ തൃശൂർ കോർപറേഷൻ (കണ്ടെയിൻമെന്റ് സോണ്‍: 35, 49, 51), ശ്രീനാരായണപുരം (11, 12), നടത്തറ (8), പുത്തൻചിറ (6, 7), എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റി (4), വയനാട് ജില്ലയിലെ സുൽത്താൻ ബത്തോരി മുനിസിപ്പാലിറ്റി (24).
സംസ്ഥാനത്ത് 20 പുതിയ ഹോട്ട്സ്പോട്ടുകൾ
07:47 PM Jul 18, 2020 | Deepika.com