കോട്ടയം: മെഡിക്കല്‍ കോളജില്‍ കോവിഡ് സാമ്പിള്‍ പരിശോധനാ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും. പ്രതിദിനം അഞ്ഞൂറോളം സാമ്പിളുകളാണ് നിലവില്‍ പരിശോധിക്കുന്നത്. അടുത്ത ആഴ്ച ആര്‍എന്‍എ എക്സ്ട്രാക്ടര്‍ മെഷീന് സജ്ജമാകുന്നതോടെ പ്രതിദിന പരിശോധന ആയിരം സാമ്പിളുകളായി ഉയരും.
ഇതിന് അധികമായി വേണ്ട ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി വകുപ്പിന്റെ കീഴിലാണ് ഏപ്രില്‍ 24 മുതല്‍ പരിശോധനാ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ 24മണിക്കൂറും കോവിഡ് പരിശോധന
07:24 PM Jul 18, 2020 | Deepika.com