ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ൻ കു​റി​പ്പ് ത​യാ​റാ​ക്കി​യാ​ൽ അ​തൊ​ന്നും സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​കി​ല്ല: മു​ഖ്യ​മ​ന്ത്രി

07:05 PM Jul 18, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ ക​മ്പ​നി​യാ​യ പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഓ​ഫീ​സ് തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഏ​തെ​ങ്കി​ലും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ കു​റി​പ്പ് ത​യാ​റാ​ക്കി​യാ​ൽ അ​തൊ​ന്നും സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഓ​ഫീ​സ് തു​റ​ക്കാ​ൻ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നോ​ട്ട് പു​റ​ത്തി​റ​ക്കി​യെ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് പ​ല​നി​ർ​ദേ​ശ​ങ്ങ​ളും വ​ന്നെ​ന്നു​വ​രും. എ​ന്നാ​ൽ അ​തെ​ല്ലാം ത​ന്നെ സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​കി​ല്ല- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.