തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 364 പേർക്കാണ് രോഗം പിടിപെട്ടത്. രോഗം സ്ഥിരീകരിച്ചവരിൽ 116 പേർ വിദേശത്തുനിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്.
ഇന്ന് 19 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. ഒരു ഫയർഫോഴ്സ് ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രണ്ട് മരണങ്ങളും ഉണ്ടായി. തിരുവനന്തപുരം സ്വദേശികളായ 70 വയസുകാരൻ അരുൾദാസ്, 60 വയസുള്ള ബാബുരാജ് എന്നിവരാണ് മരിച്ചത്. 204 പേർ ഇന്ന് രോഗമുക്തരായി. ഇന്ന് 1053 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 6414 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കോവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-173
കൊല്ലം-53
പാലക്കാട്- 49
എറണാകുളം- 44
ആലപ്പുഴ- 42
കണ്ണൂർ-39
കാസർഗോഡ്-29
പത്തനംതിട്ട-28
ഇടുക്കി-28
വയനാട്-26
കോഴിക്കോട്- 26
തൃശൂർ-21
മലപ്പുറം-19
കോട്ടയം-16
രോഗമുക്തരുടെ എണ്ണം ജില്ല തിരിച്ച്:
തിരുവനന്തപുരം- 7, പത്തനംതിട്ട- 18, ആലപ്പുഴ- 36, കോട്ടയം- 6, ഇടുക്കി- 6, എറണാകുളം- 9, തൃശൂർ- 11, പാലക്കാട്- 25, മലപ്പുറം- 26, കോഴിക്കോട്- 9, വയനാട്- 4, കണ്ണൂർ- 38, കാസർഗോഡ്- 9
ഇന്ന് 593 പേർക്ക് കോവിഡ്; 364 സമ്പർക്ക രോഗികൾ
06:27 PM Jul 18, 2020 | Deepika.com