കൊച്ചി: അങ്കമാലിയിൽ റിമാൻഡിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അങ്കമാലി പോലീസ് സ്റ്റേഷനിലെ എട്ട് പോലീസുകാരെ നിരീക്ഷണത്തിലാക്കി. തുറവൂരിലെ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി പലപ്പോഴായി സമ്പർക്കത്തിൽ വന്ന പോലീസുകാരെയാണ് നിരീക്ഷണത്തിൽ അയച്ചത്.
പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ സ്റ്റേഷനും പരിസരങ്ങളും അണുവിമുക്തമാക്കിയ ശേഷം പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
അങ്കമാലിയിൽ റിമാൻഡിലായ പ്രതിക്ക് കോവിഡ്; പോലീസുകാർ നിരീക്ഷണത്തിൽ
04:34 PM Jul 18, 2020 | Deepika.com