ഫ്രാ​ൻ​സി​ലെ നാ​ന്‍റ്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ തീ​പി​ടി​ത്തം

04:09 PM Jul 18, 2020 | Deepika.com
പാ​രീ​സ്: ഫ്രാ​ൻ​സി​ലെ ച​രി​ത്ര​പ്ര​സീ​ദ്ധ​മാ​യ നാ​ന്‍റ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ തീ​പി​ടി​ത്തം. നൂ​റോ​ളം അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ ഫ്ര​ഞ്ച് ന​ഗ​ര​മാ​യ നാ​ന്‍റ​സി​ലു​ള്ള ക​ത്തീ​ഡ്ര​ലി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

15-ാം നൂ​റ്റാ​ണ്ടി​ലെ ദേ​വാ​ല​യ​മാ​ണ് നാ​ന്‍റ​സ് ക​ത്തീ​ഡ്ര​ൽ. 1944ൽ ​ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ദേ​വാ​ല​യ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. പിന്നീട് 1972ൽ ​നാ​ന്‍റ​സ് ക​ത്തീ​ഡ്ര​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ദേ​വ​ല​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ക​ത്തി​ന​ശി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പാ​രീ​സി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ നോ​ട്ട​ർ​ഡാം ക​ത്തീ​ഡ്ര​ലി​ന്‍റെ മേ​ൽ​ക്കൂ​ര​യും ഗോ​പു​ര​വും ക​ത്തി​ന​ശി​ച്ചി​രു​ന്നു.