കോഴിക്കോട്: കോഴിക്കോട് അരക്കിണറിലെ ഹെസ ഗോൾഡ് ആൻഡ് ഡയമൺഡ്സ് ജ്വല്ലറി ഉടമ ഷമീമിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ജ്വല്ലറിയിലെ മുഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ജ്വല്ലറി ഉടമയ്ക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
അതേസമയം, കേസില മുഖ്യപ്രതികളായ സന്ദീപ് നായർ, സ്വപ്ന എന്നിവരുമായി എൻഐഎ സംഘം പരിശോധന നടത്തുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെയും അമ്പലമുക്കിലെയും ഫ്ളാറ്റിൽ സംഘം പരിശോധന നടത്തി.
ഹെസ ജ്വല്ലറി ഉടമയുടെ വീട്ടിൽ പരിശോധന
02:00 PM Jul 18, 2020 | Deepika.com