സ​ന്ദീ​പു​മാ​യി എ​ൻ​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

01:13 PM Jul 18, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​ന്ദീ​പ് നാ​യ​രു​മാ​യി എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. പി​ടി​പി ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ര്‍​ഗോ കോം​പ്ല​ക്‌​സി​ലും സ​ന്ദീ​പി​ന്‍റെ കാ​ര്‍​ബ​ണ്‍ ഡോ​ക്ട​ര്‍ വ​ര്‍​ക്ക്‌​ഷോ​പ്പി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും.

വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തി​ക്കു​ന്ന സ്വ​ര്‍​ണം വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​വി​ടെ​യും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ സ്വ​പ്‌​ന​യു​ടെ വെ​ള്ള​യ​മ്പ​ല​ത്തെ ഫ്ളാ​റ്റും ക​ള്ള​ക്ക​ട​ത്ത് സം​ഘം ഗൂ​ഡാ​ലോ​ച​ന​യ്ക്ക് വേ​ദി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഘം ഇ​വി​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തും.

എ​ന്‍​ഐ​എ ര​ണ്ടു സം​ഘ​ങ്ങ​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സ്വ​ര്‍​ണം തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള സം​ഘ​ങ്ങ​ളി​ല്‍ എ​ത്തി​യി​ട്ടു​ണ്ടോ, രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്കു​ന്ന​ത്.